രാജസ്ഥാനില്‍ താമര തണ്ടൊടിയും; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടം നടന്ന മധ്യപ്രദേശില്‍ ആര്‍ക്കും മേല്‍കൈ നല്‍കുന്നതല്ല എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇരു പാര്‍ട്ടികള്‍ക്കും ഒരേ സാധ്യത കല്‍പ്പിക്കുന്നു. ഇന്ത്യ ടുഡെ ആക്‌സിസ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രകാരം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 104 മുതല്‍ 122 സീറ്റുകള്‍ നേടിയേക്കുമെന്നും ബിജെപിക്ക് 102നും 120നും ഇടയില്‍ സീറ്റുകള്‍ ലഭിക്കുമെന്നാണു പ്രവചനം.

രാജസ്ഥാനില്‍ താമര തണ്ടൊടിയും; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്

അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പര്യവസാനിച്ചതിനു പിന്നാലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് ഏഴില്‍ അഞ്ച് സര്‍വ്വെ ഫലങ്ങളും പ്രവചിക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും പോരാട്ടം കനത്തതാണന്നു വ്യക്തമാക്കുന്നതാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. അതേസമയം ഛത്തിസ്ഗഡില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് വിവിധ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടം നടന്ന മധ്യപ്രദേശില്‍ ആര്‍ക്കും മേല്‍കൈ നല്‍കുന്നതല്ല എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇരു പാര്‍ട്ടികള്‍ക്കും ഒരേ സാധ്യത കല്‍പ്പിക്കുന്നു. ഇന്ത്യ ടുഡെ ആക്‌സിസ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രകാരം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 104 മുതല്‍ 122 സീറ്റുകള്‍ നേടിയേക്കുമെന്നും ബിജെപിക്ക് 102നും 120നും ഇടയില്‍ സീറ്റുകള്‍ ലഭിക്കുമെന്നാണു പ്രവചനം.

എന്നാല്‍, ടൈംസ് നൗ സിഎന്‍എക്‌സ് പ്രവചനം 126 സീറ്റുകള്‍ നേടി മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് നേരിയ മേല്‍കൈ നല്‍കുന്നതാണ് ടൈംസ് നൗ പ്രവചനം. രാജസ്ഥാനില്‍ 105 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോള്‍ ബി.ജെപി 85 ല്‍ ഒതുങ്ങും. തെലുങ്കാനയില്‍ ടി.ആര്‍.എസ് ഭരണം തുടരുമെന്നും ടൈംസ് നൗ സര്‍വേ പറയുന്നു.119 സീറ്റുകളില്‍ 66 സീറ്റുകള്‍ ടിആര്‍എസെന്ന് നേടുമെന്ന് ടൈംസ് നൗവിന്റെ സര്‍വ്വെയില്‍ പറയുന്നു.

Read More >>