ബാബറി മസ്ജിദ് തകര്‍ത്തവര്‍ക്കുള്ള ശിക്ഷ നടപ്പാക്കണം: സിപിഐഎം

ഇതൊരു ക്രിമിനൽക്കുറ്റവും മതേതരതത്വത്തിന്മേലുള്ള കടന്നാക്രമണവുമാണ്. അതു ചെയ്തവരെ വിചാരണ നടത്തി ശിക്ഷിക്കണം.

ബാബറി മസ്ജിദ് തകര്‍ത്തവര്‍ക്കുള്ള ശിക്ഷ നടപ്പാക്കണം: സിപിഐഎം

സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ, 1992ൽ ബാബറി മസ്ദിജ് തകർത്തവരെ ശിക്ഷിക്കണമെന്ന് സിപിഎം ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇതൊരു ക്രിമിനൽക്കുറ്റവും മതേതരതത്വത്തിന്മേലുള്ള കടന്നാക്രമണവുമാണ്. അതു ചെയ്തവരെ വിചാരണ നടത്തി ശിക്ഷിക്കണം.

ബാബ്‌റി മസ്ജിദ് തകർത്തത് നിയമവിരുദ്ധ നടപടിയാണെന്ന് കോടതി വ്യക്തമാക്കിയതായി സി.പി.എം. ചൂണ്ടിക്കാട്ടി. 1991-ലെ മതാചാരനിയമത്തെ കോടതി അഭിനന്ദിച്ചിട്ടുണ്ട്. ഭാവിയിൽ ആരാധനാലയങ്ങളിൽ ഇത്തരം തർക്കങ്ങളുണ്ടാവില്ലെന്ന് ഉറപ്പാക്കണം. വിധിയുടെ പശ്ചാത്തലത്തിൽ മതസൗഹാർദം തകർക്കുന്ന പ്രകോപനനടപടികളുണ്ടാവരുതെന്നും സിപിഎം അഭ്യർഥിച്ചു.

അയോധ്യ തര്‍ക്കം ഒത്തുതീര്‍പ്പായില്ലെങ്കില്‍ സുപ്രിംകോടതി വിധിയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് പാര്‍ട്ടി എക്കാലവും സ്വീകരിച്ചിട്ടുള്ളത്. വിധി തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്നും സിപിഐഎം ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഏതെങ്കിലുമൊരു കക്ഷിയുടെ ജയമോ തോൽവിയോ ആയി വിധിയെ കാണരുത്. എല്ലാ വിശ്വാസങ്ങളും മാനിച്ചുതന്നെ അനുരഞ്ജന സ്വഭാവത്തിലാണ് സുപ്രീംകോടതിവിധി. നൈതികത, നീതി, മതേതരത്വം എന്നീ വിശാലവീക്ഷണത്തിലൂടെ വായിക്കപ്പെടേണ്ടതാണതെന്നും സിപിഐഎം അഭിപ്രായപ്പെട്ടു.

Story by
Read More >>