രാജസ്ഥാനില്‍ വോട്ടിംഗ് യന്ത്രം റോഡില്‍ ഉപേക്ഷിച്ച നിലയില്‍

വോട്ടെടുപ്പ് ദിവസം റിസര്‍വ് മെഷിനുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി മഥന്‍ റാത്തോറിന്റെ വീട്ടില്‍ പോയെന്ന ആരോപണം വന്നതിനെ തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസറായ മഹാവീറിനെ ചുമതലയില്‍ നിന്നും ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ് നടന്നത്.

രാജസ്ഥാനില്‍ വോട്ടിംഗ് യന്ത്രം റോഡില്‍ ഉപേക്ഷിച്ച നിലയില്‍

ന്യൂഡല്‍ഹി: ഇന്നലെ വോട്ടെടുപ്പ് കഴിഞ്ഞ രാജസ്ഥാനില്‍ വോട്ടിംഗ് യന്ത്രം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കിശന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ വോട്ടിംഗ് യന്ത്രമാണ് ബരാന്‍ ജില്ലയിലെ ശഹബാദിന് സമീപം റോഡരികില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

വോട്ടിംഗ് യന്ത്രം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

വോട്ടെടുപ്പ് ദിവസം റിസര്‍വ് മെഷിനുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി മഥന്‍ റാത്തോറിന്റെ വീട്ടില്‍ പോയെന്ന ആരോപണം വന്നതിനെ തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസറായ മഹാവീറിനെ ചുമതലയില്‍ നിന്നും ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ് നടന്നത്. തുടര്‍ന്നു വന്ന എക്‌സിറ്റ് പോള്‍ സര്‍വ്വേ പ്രകാരം രാജസ്ഥാന്‍ കോണ്‍ഗ്രസ് പിടിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

നേരത്തെ മദ്ധ്യപ്രദേശിലും വോട്ടിംഗ് യന്ത്രങ്ങളില്‍ സുരക്ഷാ വീഴ്ച ഉണ്ടായിരുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമില്‍ ഒന്നര മണിക്കൂറോളം വൈദ്യുതി ബന്ധം തകരാറിലാവുകയും ലൈവ് സ്ട്രീമിംഗ് നിലയ്ക്കുകയും ചെയ്തിരുന്നു. സാഗറില്‍ രണ്ട് ദിവസം കഴിഞ്ഞാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലെത്തിയതെന്നും പരാതിയുണ്ടായിരുന്നു.

Read More >>