ബംഗാളിലെ പ്രചാരണം ഒരു ദിവസം വെട്ടിക്കുറിച്ചു; പരസ്യ പ്രചാരണം നാളെ അവസാനിക്കും

324 വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.

ബംഗാളിലെ പ്രചാരണം ഒരു ദിവസം വെട്ടിക്കുറിച്ചു; പരസ്യ പ്രചാരണം നാളെ അവസാനിക്കും

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പു പ്രചാരണം ഒരു ദിവസം വെട്ടികുറിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 324 വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.

ഇന്നലെ നടന്ന അമിത് ഷായുടെ റാലിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി വാക്‌പോര് മുറുകുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ബംഗാളിലെ ഒമ്പതു ലോക്‌സഭാ സീറ്റുകളിലേക്ക് മെയ് 19നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇവിടെങ്ങളിലെ പരസ്യ പ്രചാരണം 17നാണ് അവസാനിക്കേണ്ടിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയോടെ 16 രാത്രി പത്തോടെ പ്രചാരണങ്ങള്‍ അവസാനിക്കും.

അതിനിടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടതിന് സി.ഐ.ഡി എ.ഡി.ജി രാജീവ് കുമാര്‍, ആഭ്യന്തര, ആരോഗ്യകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അത്രി ഭട്ടാചാര്യ എന്നിവരെ തത്സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യുന്നതായി ബംഗാള്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അതേത്തുടര്‍ന്ന് ആഭ്യന്തരകാര്യം ചീഫ് സെക്രട്ടറി കൈകാര്യം ചെയ്യും. രാജീവ് കുമാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലേക്കാണു മാറ്റിയിരിക്കുന്നത്.

Read More >>