എന്‍ഡിഎയും യുപിഎയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് ബിശാല്‍ പോൾ; പ്രാദേശിക കക്ഷികൾ കരുത്ത് കാട്ടും

ബിജെപിക്ക് 169 സീറ്റുകൾ മാത്രം ലഭിക്കുമ്പോൾ ബിജെപി അടങ്ങുന്ന എന്‍ഡിഎ സഖ്യത്തിന് 200 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 133 സീറ്റുകളാണ് ലഭിക്കുക. യുപിഎ മുന്നണി 197 സീറ്റുകള്‍ നേടും എന്നും പ്രവചിക്കുന്നു

എന്‍ഡിഎയും യുപിഎയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് ബിശാല്‍ പോൾ; പ്രാദേശിക കക്ഷികൾ കരുത്ത് കാട്ടും

കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻ.ഡി.എക്ക് അനുകൂലമായാണ് വിധിയെഴുതിയത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ബി.ജെ.പി സജീവമാക്കിയിരുന്നു. ഇപ്പോഴിതാ ഈ എക്സിറ്റ് പോളുകളില്‍ നിന്ന് വ്യത്യസ്തമായ പ്രവചനവുമായി പ്രമുഖ സ്വതന്ത്ര ഗവേഷകനായ ബിശാല്‍ പോൾ ​രം​ഗത്ത് എത്തിയിരിക്കുന്നു.

എന്‍ഡിഎയും യുപിഎയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിശാൽ പോൾ പ്രവചിക്കുന്നത്. ബിജെപിക്ക് 169 സീറ്റുകൾ മാത്രം ലഭിക്കുമ്പോൾ ബിജെപി അടങ്ങുന്ന എന്‍ഡിഎ സഖ്യത്തിന് 200 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 133 സീറ്റുകളാണ് ലഭിക്കുക. യുപിഎ മുന്നണി 197 സീറ്റുകള്‍ നേടും എന്നും പ്രവചിക്കുന്നു.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇരു മുന്നണികൾക്കും പ്രാദേശിക കക്ഷികളുടെ പിന്തുണ ആവശ്യമായി വരും. പ്രാദേശിക കക്ഷികള്‍ 145 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് 42 സീറ്റുകളാണ് ലഭിക്കുക. ബിജെപി 32 സീറ്റുകളില്‍ ഒതുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകള്‍ ലഭിക്കും. മറ്റുള്ളവര്‍ ഒരു സീറ്റും നേടും.പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 32 സീറ്റുകള്‍ ലഭിക്കുമ്പോള്‍ ഇടതുപക്ഷം ഒരു സീറ്റില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. ബിജെപിക്ക് അഞ്ചു സീറ്റും കോണ്‍ഗ്രസിന് നാല് സീറ്റും ലഭിക്കും. ഗുജറാത്തില്‍ ബിജെപിക്ക് 20 സീറ്റും കോണ്‍ഗ്രസിന് 6 സീറ്റും ലഭിക്കുമെന്നുമാണ് പ്രവചനം.

Read More >>