മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനായില്ല, വിജയം വിഷമകരം: ബി.ജെ.പി എം.പി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് ഏറ്റുമുട്ടി ജയിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് കുന്‍വാര്‍ സര്‍വേശ് പറയുന്നു. അദ്ദേഹത്തിന്റെ വിജയസാധ്യതയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കുന്‍വാറിന്റെ പ്രതികരണം.

മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനായില്ല, വിജയം വിഷമകരം: ബി.ജെ.പി എം.പി

ലഖ്നൗ: മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനാവാത്തത് കാരണം വിജയം വിഷമകരമെന്ന് മൊറാദാബാദിലെ സിറ്റിങ് ബി.ജെ.പി എം.പി കുന്‍വാര്‍ സര്‍വേശ് കുമാര്‍ സിങ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് ഏറ്റുമുട്ടി ജയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കുന്‍വാര്‍ സര്‍വേശ് പറയുന്നു. അദ്ദേഹത്തിന്റെ വിജയസാധ്യതയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കുന്‍വാറിന്റെ പ്രതികരണം.

കവിയായ ഇമ്രാന്‍ പ്രതാപ്ഗാര്‍ഹിയാണ് മൊറാദാബാദില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത്. എസ്.ടി. ഹസ്സനാണ് ബി.എസ്.പി.സ്ഥാനാര്‍ത്ഥി. 47 ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള മൊറാദാബാദ് മണ്ഡലത്തില്‍ ഇവരുടെ വോട്ടുവിഹിതം നിര്‍ണ്ണായകമാണ്. മുസ്ലിം സമുദായനേതാക്കള്‍ ആരെയാണ് പിന്തുണയ്ക്കുകയെന്ന് ഇനിയും വ്യക്തമായിട്ടില്ല. മൊറാദാബാദില്‍ മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന ബി.ജെ.പിയുടെ ആശങ്കകള്‍ക്കിടയിലാണ് കുന്‍വാര്‍ സര്‍വേശിന്റെ വെളിപ്പെടുത്തല്‍

Read More >>