അമിത് ഷാ അദ്ധ്യക്ഷസ്ഥാനത്ത് തുടരുമോ? ബി.ജെ.പി നേതൃയോഗം ഇന്ന്

ബി.ജെ.പിയുടെ പുതിയ അദ്ധ്യക്ഷന്‍ ആരായിരിക്കുമെന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന

അമിത് ഷാ അദ്ധ്യക്ഷസ്ഥാനത്ത് തുടരുമോ? ബി.ജെ.പി നേതൃയോഗം ഇന്ന്

ന്യൂഡല്‍ഹി: ബി.ജെ.പി നേതൃയോഗം ഇന്ന് തലസ്ഥാനത്ത് ചേരും. നിലവില്‍ ബി.ജെ.പി അദ്ധ്യക്ഷനും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ബി.ജെ.പി ഭാരവാഹികളുടെയും സംസ്ഥാന അദ്ധ്യക്ഷന്മാരും പങ്കെടുക്കുന്ന യോഗം ഇന്ന് 11 മണിക്ക് ചേരും.

ബി.ജെ.പിയുടെ പുതിയ അദ്ധ്യക്ഷന്‍ ആരായിരിക്കുമെന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന. അതേസമയം ഡിസംബര്‍ വരെ അമിത് ഷാ ബി.ജെ.പി സ്ഥാനത്ത് തുടരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അധ്യക്ഷ പദത്തില്‍ അമിത്ഷാ തുടര്‍ന്ന് മറ്റ് സംഘടനാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റിനെ നിയോഗിക്കാമെന്ന ആലോചനയാണ് ബിജെപിക്കകത്ത് എന്നാണ് വിവരം.

Read More >>