ജാര്‍ഖണ്ഡില്‍ ക്രമസമാധാനം പാലിക്കപ്പെടുന്നില്ല; 'ലിഞ്ചിസ്ഥാനായി'മാറി: വൃന്ദാ കാരാട്ട്

നിയമം കയ്യിലെടുത്തുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശം എന്ന അർഥത്തിലാണ് ലിഞ്ചിസ്ഥാന്‍ എന്ന പ്രയോഗം വൃന്ദാകാരാട്ട് നടത്തിയത്‌.

ജാര്‍ഖണ്ഡില്‍ ക്രമസമാധാനം പാലിക്കപ്പെടുന്നില്ല;

ജാര്‍ഖണ്ഡില്‍ ക്രമസമാധാനനില തകരാറിലാണെന്നും ഇപ്പോൾ ജാര്‍ഖണ്ഡ് ലിഞ്ചിസ്ഥാന്‍ ആയി മാറിയെന്നും സിപിഎം നേതാവ് വൃന്ദാ കാരാട്ട്. എൻആർസിയുമായി ബന്ധപ്പെട്ട മോഹൻ ഭാ​ഗവതിൻെറ പ്രസ്ഥാനവനയോടെ മതാടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിക്കാനാണ് ആര്‍എസ് എസ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

ഒരു ഹിന്ദുവും എൻആർസിയിൽ നിന്നും പുറത്താകില്ലെന്നായിരുന്നു മോഹൻ ഭാ​ഗവതിൻെറ വിവാദ പ്രസ്താവന. നിയമം കയ്യിലെടുത്തുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശം എന്ന അർഥത്തിലാണ് ലിഞ്ചിസ്ഥാന്‍ എന്ന പ്രയോഗം വൃന്ദാകാരാട്ട് നടത്തിയത്‌.

"ജാര്‍ഖണ്ഡില്‍ ക്രമസമാധാനം പാലിക്കപ്പെടുന്നില്ല എന്നത് വ്യക്തമാണ്. ഒരു ആള്‍ക്കൂട്ട ആക്രമണത്തിന് ശേഷം തങ്ങള്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. അവര്‍ ഇരകള്‍ക്കൊപ്പമല്ല, പകരം കുറ്റവാളികള്‍ക്കൊപ്പമാണ്. നമ്മുടെ പ്രിയപ്പെട്ട ജാര്‍ഖണ്ഡ് ഇനി രാജ്യം മുഴുവന്‍ ലിഞ്ചിസ്ഥാന്‍ എന്നറിയപ്പെടും", വൃന്ദാകാരാട്ട് പറഞ്ഞു.


Read More >>