മൂന്നാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കേരളത്തില്‍ രണ്ട് കോടി 61 ലക്ഷം പേര്‍ക്കാണ് ഇക്കുറി വോട്ടവകാശമുളളത്.

മൂന്നാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: മൂന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിക്ക് അവസനിക്കും. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 116 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. ഈ മാസം 23 ചൊവ്വാഴ്ചയാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്.

കേരളത്തില്‍ രണ്ട് കോടി 61 ലക്ഷം പേര്‍ക്കാണ് ഇക്കുറി വോട്ടവകാശമുളളത്. വോട്ടെടുപ്പിനായുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. മലപ്പുറം ജില്ലായിലാണ് ഏറ്റവും കൂചുതല്‍ വോട്ടര്‍മാരുള്ളത്.

ദക്ഷിണേന്ത്യയില്‍ കേരളത്തിലും കര്‍ണാടകയിലുമാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ശക്തമായ പ്രചാരണമാണ് എല്ലാ മുന്നണികളും നടത്തുന്നത്.

Read More >>