വോട്ടെണ്ണൽ: സംഘർഷ സാധ്യതയെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

സംസ്ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാർക്കും പൊലീസ്​ മേധാവികൾക്കുമാണ്​ കേന്ദ്ര അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

വോട്ടെണ്ണൽ: സംഘർഷ സാധ്യതയെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിൻെറ വോ​ട്ടെണ്ണൽ ദിനമായ നാളെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷത്തിനും അക്രമങ്ങള്‍ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര അഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാർക്കും പൊലീസ്​ മേധാവികൾക്കുമാണ്​ കേന്ദ്ര അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വോ​ട്ടെണ്ണൽ തടസപ്പെടുത്താനുള്ള ശ്രമങ്ങൾ വരെ ഉണ്ടായേക്കാം. മുൻ കരുതലെന്ന നിലയിൽ വോട്ടിങ്​ യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്​ റൂമുകളുടെ സുരക്ഷ കൂട്ടാനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​. വോ​ട്ടെണ്ണലിന്​ ശേഷവും ജാഗ്രത തുടരണമെന്നും സർക്കാർ അറിയിച്ചു.

നാളെയാണ് ​രാജ്യത്തെ 542 ലോക്​സഭ മണ്ഡലങ്ങളിലേക്ക്​ ഏഴു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പി​​ൻെറ ഫലം പ്രഖ്യാപിക്കുന്നത്​. വോ​ട്ടെണ്ണലിന്​ മുമ്പ്​ ഇ.വി.എമ്മിൽ വ്യാപകമായി തിരിമറി നടക്കുന്നതായുള്ള ആരോപണവുമായി കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

Read More >>