പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി രാഹുലാണോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല: ചന്ദ്രബാബു നായിഡു

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി രാഹുലാണോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല: ചന്ദ്രബാബു നായിഡു

ചെന്നൈ: പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് തെലുങ്ക് ദേശം പാര്‍ട്ടി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രയിലും തെലങ്കാനയിലും മികച്ച ഭൂരിപക്ഷം നേടുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. അതേസമയം, അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണുന്നതിലൂടെ വലിയ സമയനഷ്ടമുണ്ടാകില്ല. പോളിംഗ് യന്ത്രങ്ങളുടെ സുതാര്യത ഉറപ്പാക്കാന്‍ അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണം. അമ്പത് ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും നായിഡു വ്യക്തമാക്കി.

Read More >>