ചന്ദ്രയാന്‍ 2 വിക്ഷേപണം ഇന്ന്

ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് കുതിക്കുക.

ചന്ദ്രയാന്‍ 2 വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട: സാങ്കേതിക പ്രശ്‌നങ്ങള്‍ക്കൊണ്ട് മാറ്റിവെച്ച ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43ന് നടക്കും. ഇതിനുമുന്നോടിയായുള്ള 20 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ഇന്നലെ വൈകീട്ട് 6.43 ന് തുടങ്ങി. ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് കുതിക്കുക.

വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ശനിയാഴ്ച രാത്രി പൂര്‍ത്തിയായിരുന്നു. റോക്കറ്റിന്റെ ക്രയോജനിക് എന്‍ജിനില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനുമടക്കമുള്ള ഇന്ധനങ്ങള്‍ നിറയ്ക്കാനുള്ള ജോലികളാണ് ബാക്കിയുള്ളത്.

ചന്ദ്രയാന്‍ ഒന്നിന്റെ വിക്ഷേപണത്തിന് കൃത്യം 11 വര്‍ഷത്തിന് ശേഷമാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടക്കാന്‍ പോകുന്നത്.

Read More >>