ഇന്ത്യ-ചൈന അനൗപചാരിക ഉച്ചക്കോടി; ഷി ജിൻപിങ് ഇന്ന്​ മ​ഹാ​ബ​ലി​പു​ര​ത്ത്​

കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ചർച്ചയിൽ ഇതും വിഷയമായേക്കാം.

ഇന്ത്യ-ചൈന അനൗപചാരിക ഉച്ചക്കോടി; ഷി ജിൻപിങ് ഇന്ന്​ മ​ഹാ​ബ​ലി​പു​ര​ത്ത്​

ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് ഇന്ന് ചെന്നൈയിലെത്തും. രണ്ട് ദിവസത്തെ ചര്‍ച്ചകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുക. അതിര്‍ത്തി സഹകരണമടക്കമുള്ള വിഷയങ്ങളായിരിക്കും ഉച്ചകോടിയില്‍ ചര്‍ച്ചയാകുക.

തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് വച്ചാണ് ഉച്ചകോടി നടക്കുക. ടിബറ്റന്‍ ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഉച്ചകോടി നടക്കുന്ന മഹാബലിപുരം. കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ചർച്ചയിൽ ഇതും വിഷയമായേക്കാം. കശ്മീർ വിഷയത്തിൽ പാക്കിസ്താൻെറ നിലപാടിനൊപ്പമാണ് ചെെന എന്നതും ശ്രദ്ധേയമാണ്.

ഉച്ചകഴിഞ്ഞ് 2.10 ഓടെയായിരിക്കും ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തുക. തമിഴ്‌നാട്ടിലെ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഷി ചിന്‍പിങിന് രാജ്യം സ്വീകരണമൊരുക്കും. നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം ഇത് മൂന്നാം തവണയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.

Read More >>