മേലുദ്യോ​ഗസ്ഥൻ മാനസികമായി പീഡിപ്പിച്ചു: കാണാതായ സി.ഐ നവാസിന്റെ ഭാര്യ

ഇത്തരത്തിലുള്ള പീഡനങ്ങളെ കുറിച്ച് നവാസ് തന്നോട് പറഞ്ഞതായും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്

മേലുദ്യോ​ഗസ്ഥൻ മാനസികമായി പീഡിപ്പിച്ചു: കാണാതായ സി.ഐ നവാസിന്റെ ഭാര്യ

മേലുദ്യോ​ഗസ്ഥന്റെ മാനസിക പീഡനമാണ് ഭർത്താവ് നാടുവിടാൻ കാരണമെന്ന് കാണാതായ സി.ഐ നവാസിന്റെ ഭാര്യ. കള്ളക്കേസുകള്‍ എടുക്കാന്‍ മേലുദ്യോഗസ്ഥൻ നിര്‍ബന്ധിച്ചു. ഈ മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി കേസ് എടുക്കണം. നവാസിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസ് പങ്കുവെയ്ക്കുന്നില്ല. താന്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും സി.ഐയുടെ ഭാര്യ ആരോപിച്ചു. ഇത്തരത്തിലുള്ള പീഡനങ്ങളെ കുറിച്ച് നവാസ് തന്നോട് പറഞ്ഞതായും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്

നവാസിന്റെ തിരോധാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നടന്ന സംഭവങ്ങള്‍ വിശദീകരിച്ചാണ് റിപ്പോര്‍ട്ട്. മേലുദ്യോഗസ്ഥനുമായി വയര്‍ലെസില്‍ നടത്തിയ തര്‍ക്കമടക്കം റിപ്പോര്‍ട്ടിലുണ്ട്. എ.സി.പിക്ക് വീഴ്ചയുണ്ടായോ എന്ന് ഡി.സി.പി അന്വേഷിക്കും.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എന്ന നിലയില്‍ ഐ.ജി വിജയ് സാക്കറെയാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നടന്ന സംഭവങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. അതേസമയം നവാസിനെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

Read More >>