പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട്; കിഴക്കൻ കടുങ്ങല്ലൂരിൽ റീപോളിങ്; കളക്ടർ റിപ്പോർട്ട് നൽകി

പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് ഇ.വി.എം മെഷീനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് വേണമെന്ന് കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്

പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട്; കിഴക്കൻ കടുങ്ങല്ലൂരിൽ റീപോളിങ്; കളക്ടർ റിപ്പോർട്ട് നൽകി

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കന്‍ കടുങ്ങല്ലൂരിൽ റീപോളിങ് നടത്തും. കളമശേരി നിയോജക മണ്ഡലത്തിൽ പെട്ട 83ാം നമ്പർ ബൂത്തിലാണ് റീപോളിങ് നടത്തുന്നത്. റീപോളിങ് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വരണാധികാരി കൂടിയായ കളക്ടർ റിപ്പോർട്ട് നൽകി.

പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് ഇ.വി.എം മെഷീനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് വേണമെന്ന്
കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്. രജിസ്റ്റർ പ്രകാരം 716 വോട്ടാണ് ഈ ബൂത്തിൽ ആകെ പോൾ ചെയ്തത്. എന്നാൽ പോളിം​ഗ് പൂർത്തിയായ ശേഷം വോട്ടിങ് മെഷീനിൽ നടത്തിയ പരിശോധനയിൽ 758 വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തി. തുടര്‍ന്നാണ് കളക്ടർ റീപോളിങ് ആവശ്യപ്പെട്ടത്.

Read More >>