പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍

സ്ത്രീകളെയും യുവാക്കളെയും അംഗീകരിക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നും അവര്‍ പറഞ്ഞു.

പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടിവിട്ടു ശിവസേനയില്‍ ചേര്‍ന്നു. തന്നോട് മോശമായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് തന്നെ അപമാനിച്ചു. സ്ത്രീകളെയും യുവാക്കളെയും അംഗീകരിക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നും അവര്‍ പറഞ്ഞു.

ട്വിറ്റിറില്‍ നിന്ന് കോണ്‍ഗ്രസ് വക്താവ് എന്ന വിശേഷണം പ്രിയങ്ക ഇന്നലെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ ഇവര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും അടിസ്ഥാനത്തിലാണ് തന്നെ അപമാനിച്ച പ്രവര്‍ത്തകരെ തിരിച്ചെടുത്തതെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. പാര്‍ട്ടിക്ക് വേണ്ടി താനും നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്.

എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നത് സങ്കടകരമാണെന്നുമാണ് പ്രിയങ്ക ചതുര്‍വേദി ഇന്നലെ ട്വിറ്ററില്‍ കുറിച്ചിരുന്നു എന്നാല്‍ രാജിവെച്ചതിനെക്കുറിച്ച് ഇവര്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. സൈബറിടത്തില്‍ കോണ്‍ഗ്രസിന്റെ ശക്തയായ വക്താവായിരുന്നു പ്രിയങ്ക ചതുര്‍വേദി.

Read More >>