കേരളത്തില്‍ മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് മുക്തഭാരതമാണ് ആര്‍.എസ്. എസ്.എസിന്റെ ലക്ഷ്യം. എന്നാല്‍ ദാരിദ്ര്യത്തിന് എതിരായുള്ള മിന്നലാക്രമണമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേരളം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമെന്ന് രാഹുല്‍ ഗാന്ധി

പത്തനാപുരം: കേരളത്തില്‍ മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമെന്ന് രാഹുല്‍ ഗാന്ധി. രാജ്യം ഒറ്റക്കെട്ടാണെന്നുള്ള വസ്തുത ബോദ്ധ്യപ്പെടുത്താനാണ് താന്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പത്തനാപുരത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ചുള്ള പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലുള്ളവര്‍ ഹൃദയവിശാലതയുളളവരാണെന്നും അമിത് ഷാ പറയുന്നത് പോലെയല്ല കേരളത്തിലുളള്ളവരെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് മുക്തഭാരതമാണ് ആര്‍.എസ്. എസ്.എസിന്റെ ലക്ഷ്യം. എന്നാല്‍ ദാരിദ്ര്യത്തിന് എതിരായുള്ള മിന്നലാക്രമണമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേരളം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ആര്‍.എസ്.എസില്‍ നിന്ന് വലിയ ആക്രമണം നേരിടുന്നത്. ആര്‍എസ്എസിന്റേതല്ലാത്ത എല്ലാ ശബ്ദങ്ങളേയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണവര്‍. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ നേരിടുമെന്നും രാഹുല്‍ പറഞ്ഞു. ഈ രാജ്യത്തെ ഓരോ വ്യക്തിയും ഏത് മതത്തില്‍പ്പെട്ട ആളായാലും സന്തോഷത്തോടെ ജീവിക്കണം. കേരളം ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>