തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നു; ആരോപണവുമായി കുമ്മനം രാജശേഖരന്‍

സി.പി.ഐ.എമ്മില്‍ നിന്ന് യു.ഡി.എഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യതയെന്നും എല്‍.ഡി.എഫുകാര്‍ യു.ഡി.എഫിന് ഇത്തരത്തില്‍ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ടെന്നും കുമ്മനം ആരോപിക്കുന്നു

തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നു; ആരോപണവുമായി കുമ്മനം രാജശേഖരന്‍

പമ്പ: തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നിരിക്കാമെന്ന ആരോപണവുമായി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. സി.പി.ഐ.എമ്മില്‍ നിന്ന് യു.ഡി.എഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യതയെന്നും എല്‍.ഡി.എഫുകാര്‍ യു.ഡി.എഫിന് ഇത്തരത്തില്‍ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ടെന്നും കുമ്മനം ആരോപിക്കുന്നു. പമ്പയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം അറിഞ്ഞുകൊണ്ട് നടത്തുന്നതാണ് ക്രോസ് വോട്ടിങ്. ബി.ജെ.പി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിങ്ങിനുള്ള കാരണം. എല്‍.ഡി.എഫുകാര്‍ ഇത്തരത്തില്‍ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകള്‍ ഉണ്ട്. അങ്ങനെ നടന്നോ എന്ന് മെയ് 23 ന് തെളിയുമെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ നവോത്ഥാനം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പഠിപ്പിക്കുന്നതാവും തെരഞ്ഞെടുപ്പ് ഫലമെന്നും കുമ്മനം പറഞ്ഞു.

Read More >>