ടോസ് നേടി പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

ധവാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ കെ.എല്‍. രാഹുല്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

ടോസ് നേടി പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ശിഖര്‍ ധവാന് കളിക്കാനാകത്തതാണ് ഇന്ത്യ നേരിടുന്ന തിരിച്ചടി. ധവാന് പകരമായി വിജയ് ശങ്കറാണ് ടീമിലിടം പിടിച്ചിരിക്കുന്നത്. ധവാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ കെ.എല്‍. രാഹുല്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

ഇത് ഏഴാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ ആറ് തവണയും വിജയം ഇന്ത്യക്ക് ഒപ്പം നിന്നു. വിജയം പിടിച്ചെടുക്കാന്‍ പാകിസ്താനും വിട്ടുകൊടുക്കാതിരിക്കാന്‍ ഇന്ത്യയും പോരാടുന്നതോടെ മത്സരം കനക്കും എന്നുറപ്പ്.

കളിച്ച രണ്ടിലും ജയിക്കുകയും ന്യൂസീലന്‍ഡിനെതിരേ മഴ മുടക്കുകയും ചെയ്തതതോടെ മൂന്ന് കളിയില്‍ അഞ്ച് പോയന്റ് നേടിയ ഇന്ത്യ, കിരീടസാധ്യതയുള്ള ടീമുകളില്‍ മുന്നിലുണ്ട്. പാകിസ്താനാകട്ടെ ഇംഗ്ലണ്ടിനെ അട്ടിമറിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസിനോടും ഓസ്ട്രേലിയയോടും തോറ്റു. ശ്രീലങ്കയ്‌ക്കെതിരായ മത്സരം മഴ എടുത്തതിനാല്‍ നാല് കളിയില്‍ മൂന്നു പോയന്റ് മാത്രമുള്ള പാകിസ്താന് ഇന്ത്യയോടും തോറ്റാല്‍ തിരിച്ചുവരവ് ബുദ്ധിമുട്ടാകും.

ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോഹ്ലി, വിജയ് ശങ്കര്‍, മഹേന്ദ്ര സിങ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്. യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ

പാക് ടീം- ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ്, ഷോയിബ് മാലിക്ക്, ഇമാദ് വാസിം, ശദാബ് ഖാന്‍, ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍

Read More >>