ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം.

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

Published On: 2019-01-14T21:32:38+05:30
സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ (67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം.

നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ ആദ്യ ചലചിത്രം 1981 ല്‍ പുറത്തിറങ്ങിയ വേനലായിരുന്നു. ദൈവത്തിന്റെ വികൃതികള്‍, മീന മാസത്തിലെ സൂര്യന്‍, മഴ, സ്വാതി തിരുനാള്‍, കുലം, വചനം, പുരാവൃത്തം, മകരമഞ്ഞ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചലചിത്രങ്ങള്‍.

കെഎസ്എഫ്ഡിസി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: ഡോ. രമണി, മകള്‍: ഡോ. പാര്‍വതി, മകന്‍: ഗൗതമന്‍ എന്നിവരടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം.

Top Stories
Share it
Top