മൂക്കിനു പകരം കുഞ്ഞിന്റെ വയറില്‍ ശസ്ത്രകിയ നടത്തി: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഡോക്ടര്‍ക്കുണ്ടായ പിഴവില്‍ വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടു.

മൂക്കിനു പകരം കുഞ്ഞിന്റെ വയറില്‍ ശസ്ത്രകിയ നടത്തി: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മഞ്ചേരി:മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏഴുവയസുകാരന്റെ മൂക്കിന് പകരം വയറിനു ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ഡോക്ടറെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കുണ്ടായ പിഴവില്‍ വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.



കരുവാരക്കുണ്ട് കേരളാ എസ്റ്റേറ്റ് തയ്യില്‍ മജീദ് ജഹാന്‍ ദമ്പതികളുടെ മകന്‍ ഏഴുവയസുകാരന്‍ മുഹമ്മദ് ദാനിഷിനെയാണ് ആളുമാറി ശസ്ത്രിയ നടത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. കുട്ടിയുടെ ഓപ്പറേഷന്‍ കഴിഞ്ഞ് വാര്‍ഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് വയറില്‍ ഓപ്പറേഷന്‍ നടത്തിയതായി രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം ഡോക്ടറെ അറിയിച്ചു. തുടര്‍ന്ന് മൂക്കിലും ഓപ്പറേഷന്‍ ചെയുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു മുന്‍പ് രോഗികളുടെ കൈയിലെ ടാഗില്‍ എഴുതിയ പേരില്‍ സാമ്യം വന്നതാണ് രോഗിയെ മാറാന്‍ ഇടയക്കിയതെന്നാണ് കരുതുന്നത്.

പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണന്‍ കുഞ്ഞിലക്ഷമി ദമ്പതികളുടെ മകന്‍ ധനുഷ്(6)നാണ് ഹെര്‍ണിയക്ക് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. ചെവ്വാഴ്ച രാവിലെ രണ്ടുപേരെയും ഒരുമിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചു. ഡാനിഷിന് മൂക്കിലെ ദശ മാറ്റാനും ധനുഷിന് ഹെര്‍ണിയ നീക്കം ചെയ്യാനുമാണ് ശസ്ത്രക്രിയ നടത്തേണ്ടത്. ഡാനിഷിന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് പുറത്തേക്ക് കൊണ്ടുവന്നപ്പോഴാണ് വയറില്‍ ഓപ്പറേഷന്‍ ചെയ്തായി രക്ഷിക്കള്‍ ശ്രദ്ധിത്. വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. വീണ്ടും തിയേറ്ററില്‍ പ്രവേശിപ്പിച്ച് മൂക്കിലെ ദശ മാറ്റുന്നതിന് ശസ്ത്രക്രിയും നടത്തി.

തിയേറ്ററില്‍ കയറ്റിയപ്പോള്‍ കുട്ടിക്ക് ഹെര്‍ണിയ കണ്ടത്തിയെന്നും ഉടനെ ഓപ്പറേഷന്‍ നടത്തുകയുമായിരുന്നുവെന്നാണ് ഡോക്ടറുടെ വാദം. പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുഞ്ഞിന് മൂക്കിനാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നതെന്നും വയറിന് ഓപ്പറേഷന്‍ ചെയുന്നതിന് മുമ്പ് തങ്ങളോട് അനുമതി വാങ്ങിയിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

Read More >>