മുസ്ലീം വിരുദ്ധ പ്രക്ഷോഭം; ശ്രീലങ്കയില്‍ 45കാരനെ മര്‍ദ്ദിച്ചു കൊന്നു

യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു.

മുസ്ലീം വിരുദ്ധ പ്രക്ഷോഭം; ശ്രീലങ്കയില്‍ 45കാരനെ മര്‍ദ്ദിച്ചു കൊന്നു

ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്‌ഫോടന പരമ്പരക്കു പിന്നാലെ നടക്കുന്ന മുസ്ലീം വിരുദ്ധ പ്രക്ഷോഭത്തില്‍ 45കാരന്‍ കൊല്ലപ്പെട്ടു. ജനക്കൂട്ടം ഇയാളെ ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പുട്ടലാം ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കലാപത്തില്‍ കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇയാള്‍.

ശ്രീലങ്കയിലെ ചിലാവ് നഗരത്തില്‍ മുസ്ലിം പള്ളികള്‍ക്കുനേരെയും മുസ്ലിങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. പിന്നീട് അക്രമം മൂന്ന് ജില്ലകളിലേക്ക് വ്യാപിച്ചതോടെ കര്‍ഫ്യു നീട്ടി. ഞായറാഴ്ചയാണ് മുസ്ലിം പള്ളികള്‍ക്ക് നേരെയും മുസ്ലിങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായത്.

യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അബ്ദുല്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായും പരാതിയുണ്ട്. അതിനിടെ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മതപണ്ഡിതനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Read More >>