വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

ഡി.എം.കെ സ്ഥാനാര്‍ഥിയുടെ ഓഫിസില്‍ നിന്നു കണക്കില്‍പെടാത്ത പണം കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി.

വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് രാഷ്ട്രപതി മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. ഡി.എം.കെ സ്ഥാനാര്‍ഥിയുടെ ഓഫിസില്‍ നിന്നു കണക്കില്‍പെടാത്ത പണം കണ്ടെത്തിയതിനു പിന്നാലെയാണ് ഇത്.

ബുധനാഴ്ചയാണ് വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദിന്റെ ഓഫിസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പണം കണ്ടെത്തിയത്. ആനന്ദിനൊപ്പം ശ്രീനിവാസന്‍, ദാമോദരന്‍ എന്നീ പ്രവര്‍ത്തകര്‍ക്കെതിരെ കൈക്കൂലി നല്‍കിയതിനുള്ള കുറ്റം ചുമത്തിയിരുന്നു.

മുതിർന്ന ഡിഎംകെ നേതാവ് ദുരൈ മുരുകന്റെ മകനാണ് കതിർ ആനന്ദ്. മാര്‍ച്ച് 30ന് ദുരൈ മുരുകന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പ് രണ്ടു ദിവസത്തിനു ശേഷം ദുരൈ മുരുകന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപ പിടികൂടുകയും ചെയ്തിരുന്നു.

Read More >>