സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റീ-പോളിങ് പ്രഖ്യാപിച്ചത്: കോടിയേരി

നാളെ റീ പോളിങ് നടക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ബൂത്തുകളില്‍ ഇന്ന് നിശബ്ദ പ്രചാരണം നടക്കുകയാണ്.

സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റീ-പോളിങ് പ്രഖ്യാപിച്ചത്: കോടിയേരി

തിരുവനന്തപുരം: ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റി-പോളിങ് പ്രഖ്യാപിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേണ്ടത്ര ഗൗരവമില്ലാതെയും മുന്നൊരുക്കങ്ങളില്ലാതെയുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോളിങ് പ്രഖ്യാപിച്ചതെന്നു കോടിയേരി ആരോപിച്ചു. ദൂരസ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചെന്നും കോടിയേരി കുറ്റപ്പെടുത്തി.

എന്നാല്‍ നാളെ റീ പോളിങ് നടക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ബൂത്തുകളില്‍ ഇന്ന് നിശബ്ദ പ്രചാരണം നടക്കുകയാണ്. വോട്ടര്‍മാരെ വീടുകളിലെത്തി നേരിട്ട് കണ്ടാണ് മുന്നണി നേതാക്കള്‍ വോട്ട് തേടുക. പുതിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് റീപോളിങ് നടക്കുന്ന ഏഴ് ബൂത്തുകളില്‍ നിയോഗിക്കുന്നത്. . ഇവിടേക്കുള്ള വോട്ടിങ് യന്ത്രം ഉള്‍പ്പടെയുള്ള സാമഗ്രഹികളും ഇന്ന് നല്‍കും.

Read More >>