പണിമുടക്കി ഫേസ്ബുക്ക് ,ഇന്‍സ്റ്റാഗ്രാം: പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ഫേസ്ബുക്ക് ട്വീറ്റ്

ചിലര്‍ക്ക് തങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ട്.

പണിമുടക്കി ഫേസ്ബുക്ക് ,ഇന്‍സ്റ്റാഗ്രാം: പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ഫേസ്ബുക്ക് ട്വീറ്റ്

വാഷിങ്ടണ്‍: ലോകത്തെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കളെ കുഴക്കി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി.ബുധനാഴ്ച രാത്രിയോടെയായിരുന്നു ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രമിന്റെയും പ്രവര്‍ത്തനം തടസ്സപ്പെട്ടത്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിടുണ്ടെന്നും പ്രശ്‌ന പരിഹാരം നടത്തുവാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തുകയാണെന്നും ഫേസ്ബുക്ക് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

രാത്രിമുതല്‍ തന്നെ പ്രശ്‌ന പരിഹാരത്തിന് ഫേസ്ബുക്ക് അധികൃതര്‍ പോംവഴി കണ്ടെത്താനുള്ള ശ്രമത്തിലാണ്.പലര്‍ക്കും ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇടാനോ ഷെയര്‍ ചെയ്യാനോ കഴിയാത്ത അവസ്ഥവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ചിലര്‍ക്ക് തങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ട്.

എന്നാല്‍ മെസഞ്ചര്‍ സംവിധാനങ്ങള്‍ക്ക് തടസമില്ല.ഫേസ്ബുക്ക് പ്രവര്‍ത്തനങ്ങളിലെ തടസ്സം ഡി ഡോസ് അറ്റാക്ക് മൂലം അല്ല എന്നും ഫേസ്ബുക് അറിയിച്ചിട്ടുണ്ട്.

Read More >>