വ്യാജരേഖാക്കേസ് : ഒരാള്‍ കൂടി അറസ്റ്റില്‍

ഇന്ന് പുലര്‍ച്ചെ കൊച്ചിലെത്തിച്ച വിഷ്ണുവിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്

വ്യാജരേഖാക്കേസ് : ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖചമച്ചുവെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ കൊച്ചി സ്വദേശി ആദിത്യയുടെ സുഹൃത്ത് വിഷ്ണു റോയിയാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെത്തിബ്ബ വിഷ്ണുവിനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ബംഗലൂരുവില്‍ വിഷ്വല്‍ ഡിസൈനറാണ് കസ്റ്റഡിയിലായ വിഷ്ണു റോയി. വ്യാജരേഖാ കേസിലെ അന്വേഷണ സംഘം ബംഗലൂരുവിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്.

ഇന്ന് പുലര്‍ച്ചെ കൊച്ചിലെത്തിച്ച വിഷ്ണുവിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. വ്യാജരേഖകള്‍ നിര്‍മിക്കുവാന്‍ ആദിത്യയെ സഹായിച്ചത് വിഷ്ണുവാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ആദിത്യയെ ചോദ്യം ചെയ്തപ്പോഴും വിഷ്ണുവിന്റെ പങ്ക് വ്യക്തമായിരുന്നു. കേസിനാസ്പദമായ ചില രേഖകള്‍ വിഷ്ണുവില്‍ നിന്നാണ് ലഭിച്ചതെന്നും ആദിത്യ മൊഴി നല്‍കിയിരുന്നു. വ്യാജരേഖയുണ്ടാക്കാന്‍ വിഷ്ണു റോയി ആദിത്യയെ സഹായിച്ചുവെന്നാണ് അന്വേഷണസംഘം പറയുന്നത്.

കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാ. പോള്‍ തേലക്കാട്ട്, ഫാ.ആന്റണി കല്ലൂക്കാരന്‍ എന്നിവര്‍ക്ക് നേരെത്ത കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ ആദിത്യയ്ക്കും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ കുടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Read More >>