ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപ്പിടുത്തം

രണ്ട് മാസത്തിനിടെ ആറാം തവണയാണ് ഇതേ മാലിന്യ പ്ലാന്റില്‍ അഗ്നിബാധയുണ്ടാവുന്നത്

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപ്പിടുത്തം

കൊച്ചി:കൊച്ചിയിലെ ബ്രഹ്മപുരത്തുള്ള പ്രധാനപ്പെട്ട മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ വീണ്ടും തീപിടിച്ചു.രണ്ട് മാസത്തിനിടെ ആറാം തവണയാണ് ഇതേ മാലിന്യ പ്ലാന്റില്‍ അഗ്നിബാധയുണ്ടാവുന്നത്.പ്ലാന്റിലെ പ്ലാസ്റ്റിക്ക് മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത് .തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്‌സ് നടത്തുന്നുണ്ട്.

കഴിഞ്ഞ തവണ പ്ലാന്റിന് തീപിടിച്ചപ്പോള്‍ മൂന്ന് നാല് ദിവസമാണ് കൊച്ചി നഗരം പുകയാല്‍ മൂടപ്പെട്ടിരിന്നു.ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്.

Read More >>