ഗോവ മന്ത്രിസഭ പുനഃസംഘടന ഇന്ന്

ഇന്ന് വൈകീട്ട് മൂന്നിനാണ് സത്യപ്രതിജ്ഞ ചടങ്ങ്.

ഗോവ മന്ത്രിസഭ പുനഃസംഘടന ഇന്ന്

പനാജി: ഗോവയില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയ എം.എല്‍.എമാരില്‍ മൂന്നു പേരെ ഉള്‍പ്പെടുത്തിയും പ്രമോദ് സാവന്ത് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് മൂന്നിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കവ്‌ലേക്കര്‍, അറ്റനാസിയോ മോന്‍സറട്ടെ,

ഫെലിപ് നെറി റോഡ്രിഗ്‌സ് എന്നിവരും ഇവര്‍ക്കൊപ്പം ബി.ജെ.പി എം.എല്‍.എ മൈക്കല്‍ ലോബോയുമാണ് മന്ത്രിമാരാകുന്നത്.

ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായിയും അദ്ദേഹത്തിന്റെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ മറ്റ് രണ്ട് എം.എല്‍.എമാരും ഒരു സ്വതന്ത്രനും മന്ത്രിസഭയില്‍നിന്ന് പുറത്താകും. ഇവരോട് രാജിവെയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്

Read More >>