എംബിബിഎസ് സാമ്പത്തിക സംവരണം: ആദ്യ ഉത്തരവ് തിരുത്തി

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനാണ് 10 ശതമാനം എംബിബിഎസ് സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയത്.

എംബിബിഎസ് സാമ്പത്തിക സംവരണം: ആദ്യ ഉത്തരവ് തിരുത്തി

തിരുവനന്തപുരം: എംബിബിസ് സീറ്റ് വര്‍ധന സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളിലും സീറ്റുകള്‍ കൂട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയത്. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനാണ് 10 ശതമാനം എംബിബിഎസ് സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയത്.

സര്‍ക്കാര്‍ കോളേജുകള്‍ക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും സംവരണം ഏര്‍പ്പെടുത്തിയ നടപടി് വിവാദമായിരുന്നു. ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളേജുകളെ സീറ്റ് കൂട്ടുന്നതില്‍ നിന്ന് ഒഴിവാക്കിയായിരുന്നു തീരുമാനം. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് പോലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയതില്‍ വന്‍ വിവാദമാണ് ഉയര്‍ന്നത്.

എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സീറ്റുകളുടെ എണ്ണം 10% കൂട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്. ഇതില്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത വര്‍ക്കല എസ്ആര്‍ കോളേജിനും ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജിനും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയിരുന്നു.

ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളേജുകള്‍ വലിയ പ്രതിഷേധമാണ് ഉന്നയിച്ചത്. 10 ശതമാനം അധികസീറ്റിന് അര്‍ഹതയുണ്ടെന്നാണ് ഈ കോളേജുകള്‍ അവകാശപ്പെട്ടത്. എന്നാല്‍ ന്യൂനപക്ഷ കോളേജുകള്‍ക്ക് സാമ്പത്തിക സംവരണത്തിന്റെ പേരിലുള്ള അധിക സീറ്റുകള്‍ക്ക് അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Read More >>