ഇളവ് ലഭിച്ച് ജയിലില്‍ നിന്ന് പുറത്തു ഇറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും, സ്വഭാവവും കണക്കിൽ എടുത്ത് ആവശ്യമെങ്കില്‍ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണമെന്നാണ് ഹൈക്കോടതി വിധി.

എട്ട് വര്‍ഷം മുമ്പ് 209 തടവുകാരെ മോചിപ്പിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

Published On: 11 Jan 2019 6:37 AM GMT
എട്ട് വര്‍ഷം മുമ്പ് 209 തടവുകാരെ മോചിപ്പിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: 209 തടവുകാർക്ക് ഇളവ് അനുവദിച്ച 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുറത്തു വിട്ടവരുടെ ലിസ്റ്റ് ഗവർണറും സർക്കാരും ആറുമാസത്തിനകം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവിട്ടു. മഹാത്മാഗാന്ധിയുടെ 150-മാത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനപ്രകാരമാണ് ജയില്‍ വകുപ്പ് 209 ജയില്‍തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്.

അന്ന് 10 വർഷം ശിക്ഷ അനുഭവിച്ചവരെയാണ് സർക്കാർ വിട്ടയച്ചത്. ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ ശുപാർശ ഗവർണർ മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയിൽ എത്തിയത്. 2011 ഫെബ്രുവരി രണ്ടിന് അന്നത്തെ സർക്കാർ ഇത്തരത്തിൽ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ സിപി സുധാകരപ്രസാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇതിനെ തുർന്ന് നടന്ന അന്വേഷണത്തില്‍ ഇളവ് ലഭിച്ചവരില്‍ പലരും 10 വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. 14 വര്‍ഷം ശിക്ഷ വിധിച്ചവരില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് വെറും അഞ്ച് പേരായിരുന്നു. 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയത് 100 പേരാണ്. ഇങ്ങനെ 105 പേര്‍ മാത്രമാണ് 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയത്. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇളവ് ലഭിച്ച് ജയിലില്‍ നിന്ന് പുറത്തു ഇറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും, സ്വഭാവവും കണക്കിൽ എടുത്ത് ആവശ്യമെങ്കില്‍ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണമെന്നാണ് ഹൈക്കോടതി വിധി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 45 പേർ, ചീമേനി തുറന്ന ജയിലില്‍ നിന്ന് 28 പേര്‍, വനിതാ ജയിലില്‍ നിന്ന് ഒരാള്‍, നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്ന് 111 പേര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് 28 പേര്‍ എന്നിങ്ങനെയാണ് സര്‍ക്കാര്‍ തീരുമാനപ്രകാരം ഇളവ് ലഭിച്ച് പുറത്ത് പോയത്.

Top Stories
Share it
Top