ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാര്‍: ഇമ്രാന്‍ ഖാന്‍

അയല്‍രാജ്യമായ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ പാകിസ്താന്‍ തയാറാണ്. അനാവശ്യമായി ആയുധങ്ങള്‍ വാങ്ങികൂട്ടാന്‍ പാക് ഭരണകൂടം ആഗ്രഹിക്കുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാര്‍: ഇമ്രാന്‍ ഖാന്‍

ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നാവര്‍ത്തിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യന്തര ചര്‍ച്ചക്ക് തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. കിര്‍ഗിസ്താനിലെ ബിഷ്‌കേകില്‍ എസ്.സി.ഒ ഉച്ചകോടിക്കിടെ റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്പുട്‌നിക്കിന് വല്‍കിയ അഭിമുഖത്തിലായിരുന്നു പാകിസ്താന്റെ നയം ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്.

അയല്‍രാജ്യമായ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ പാകിസ്താന്‍ തയാറാണ്. അനാവശ്യമായി ആയുധങ്ങള്‍ വാങ്ങികൂട്ടാന്‍ പാക് ഭരണകൂടം ആഗ്രഹിക്കുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കിര്‍ക്കിസ്താന്‍ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്‍കിയ വിരുന്നില്‍ ഇമ്രാന്‍ ഖാനും മോദിയും പങ്കെടുത്തിരുന്നു. എന്നാല്‍ ഇരുവരും പരസ്പരം സംസാരിച്ചിരുന്നില്ല. അതേസമയം, മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കുടിക്കാഴ്ച നടത്തി. പാകിസ്താനുമായി ചര്‍ച്ചക്കുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തു. പാകിസ്ഥാന്‍ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചര്‍ച്ചക്കില്ലെന്നായിരുന്നു പ്രധാമനമന്ത്രി ചൈനിസ് പ്രസിഡന്റിനെ അറിയിച്ചത്.

Read More >>