ഇനി ഇന്റർനെറ്റിന് വേഗം കൂടും; ജിസാറ്റ് 11 ഭ്രമണപഥത്തിൽ

ഗ്രാമീണ മേഖലയിലേക്കുളള ഇന്റർനെറ്റ് ലഭ്യത വർദ്ധിപ്പിക്കുകയാണ് ഉപഗ്രഹ വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം.

ഇനി ഇന്റർനെറ്റിന് വേഗം കൂടും; ജിസാറ്റ് 11 ഭ്രമണപഥത്തിൽ

ഇന്ത്യ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജിസാറ്റ് -11 ഫ്രഞ്ച് ഗയാന സ്‌പേസ് സെന്ററില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഫ്രാൻസിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയൻ 5 ആണ് ജീസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു വിക്ഷേപണം.

ഉപ​ഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഗ്രാമീണ മേഖലയിലേക്കുളള ഇന്റർനെറ്റ് ലഭ്യത വർദ്ധിപ്പിക്കുകയാണ് ഉപഗ്രഹ വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം. ആശയവിനിമയ രം​ഗത്ത് ഇന്ത്യയ്ക്ക് ഇപ്പോഴത്തേതിനേക്കാൾ ഇരട്ടിവേഗം നേടാൻ ഈ ഉപഗ്രഹം വഴി സാധിക്കും. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിക്കുന്ന ഉപഗ്രഹശ്രേണിയിലെ മുന്‍ഗാമിയായിട്ടാണ് ജിസാറ്റ് -11 വിലയിരുത്തുന്നത്.

5845 കിലോ​ഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 1,200 കോടി രൂപയാണ് ചെലവ്. റേഡിയോ സിഗ്‌നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്. ഈ ശ്രേണിയിൽ ഉൾപ്പെട്ട ജിസാറ്റ് 19, ജിസാറ്റ് 29 എന്നീ ഉപ​ഗ്രഹങ്ങൾ നേരത്തെ വിക്ഷേപിച്ചിരുന്നു. ജിസാറ്റ് 20 അടുത്ത വർഷം വിക്ഷേപിക്കും. ഇന്ത്യൻ ഉപഗ്രഹത്തിനൊപ്പം ദക്ഷിണ കൊറിയയുടെ ഉപഗ്രഹവും ഏരിയൻ ഭ്രമണപഥത്തിലെത്തിച്ചു.

Read More >>