ബിജെപിക്ക് അധികാരം നഷ്ടമാകുമോ; ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ ഫലം ട്വിറ്ററിലൂടെ പുറത്ത്

ഇന്ത്യ ടുഡേയുടെ എക്‌സിറ്റ് പോളുകള്‍ 95 ശതമാനവും ശരിയാണെന്ന് ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാല്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

ബിജെപിക്ക് അധികാരം നഷ്ടമാകുമോ;  ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ ഫലം ട്വിറ്ററിലൂടെ പുറത്ത്

ലോക് സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവും മുമ്പ് ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ ഫലം ട്വിറ്ററിലൂടെ പുറത്തായി. ആറാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാവാനിരിക്കെ ബി.ജെ.പിക്ക് അധികാരം നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ 177 സീറ്റിലൊതുങ്ങും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎക്ക് 141 സീറ്റും മറ്റുള്ളവര്‍ക്ക് 224 സീറ്റുമാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്.

ഇന്ത്യ ടുഡേയുടെ എക്‌സിറ്റ് പോളുകള്‍ 95 ശതമാനവും ശരിയാണെന്ന് ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാല്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 2017 ല്‍ യുപിയില്‍ ബി.ജെ.പി ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഗോവയിലും മേഘാലയിലും തൂക്കു സഭ വരുമെന്നെ ഞങ്ങല്‍ പറഞ്ഞു. അതും സംഭവിച്ചുവെന്നായിരുന്നു ട്വീറ്റ്.

ഇതിനിടെ എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അധികൃതരോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടുണ്ട്. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിനാലാണ് നിലപാട്.

Read More >>