കടലിന് അടിയിൽ മണ്ണിടിച്ചിലുകളുണ്ടാകുന്നത് മൂലം രൂപപ്പെടുന്ന സുനാമി പ്രവചിക്കാൻ മുന്നറിയിപ്പ് സംവിധാനം കൊണ്ടുവരുമെന്ന് സർക്കാർ അറിയിച്ചു.

ആശങ്ക ഒഴിയാതെ ഇന്തോനേഷ്യ; മരണം 429 കടന്നു

Published On: 26 Dec 2018 3:11 AM GMT
ആശങ്ക ഒഴിയാതെ  ഇന്തോനേഷ്യ; മരണം 429 കടന്നു

ജക്കാര്‍ത്ത: അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയില്‍ മരണം 429 കടന്നു. 1600 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 150 പേരെ കാണാനില്ലാത്തതായി സ്ഥിരീകരണമുണ്ട്. ജാവ, സുമാത്ര ദ്വീപുകളുടെ 100 കിലോമീറ്ററലധികം തീര മേഖല തകർന്നടിഞ്ഞിട്ടുണ്ട്.

പർവതത്തിൽ നിന്ന് വീണ്ടും തീയും പുകയും ഉയരുന്ന സാഹചര്യത്തിൽ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. എന്നാൽ റോഡ് ​ഗതാ​ഗതവും മറ്റും താറുമാറായതിനാൽ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.

അതേസമയം കടലിന് അടിയിൽ മണ്ണിടിച്ചിലുകളുണ്ടാകുന്നത് മൂലം രൂപപ്പെടുന്ന സുനാമി പ്രവചിക്കാൻ മുന്നറിയിപ്പ് സംവിധാനം കൊണ്ടുവരുമെന്ന് സർക്കാർ അറിയിച്ചു. ക്രാക്കത്തോവ അഗ്നിപർവതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ പൊട്ടിത്തെറിച്ച് സമുദ്രാന്തർഭാഗത്തുണ്ടായ മാറ്റങ്ങൾ ആണ് സുനാമിക്ക് വഴിവച്ചെന്നാണ് നിഗമനം. മൂന്ന് മീറ്റര്‍ വരെ ഉയരത്തിലെത്തിയ തിരമാലകള്‍ 20 മീറ്ററോളം കരയിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


Top Stories
Share it
Top