സി.എഫ് തോമസ് ചെയര്‍മാന്‍, ജോസ് കെ മാണിയെ വൈസ് ചെയര്‍മാന്‍; സമവായ നീക്കവുമായി പി.ജെ ജോസഫ്

പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നതാണ് പാര്‍ട്ടിക്കകത്തെ സമവായ ഫോര്‍മുലയെന്നും പിജെ ജോസഫ് അറിയിച്ചു.

സി.എഫ് തോമസ് ചെയര്‍മാന്‍, ജോസ് കെ മാണിയെ വൈസ് ചെയര്‍മാന്‍; സമവായ നീക്കവുമായി പി.ജെ ജോസഫ്

കേരളാ കോണ്‍ഗ്രസിലെ തകര്‍ക്ക പരിഹാരത്തിന് പുതിയ നിര്‍ദ്ദേശവുമായി താത്കാലിക ചെയര്‍മാന്‍ പി.ജെ. ജോസഫ്. മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് ചെയര്‍മാനും ജോസ് കെ മാണി പാര്‍ട്ടി വൈസ് ചെയര്‍മാനുമാകുമെന്ന് പി.ജെ. ജോസഫ് വിശദീകരിച്ചു. നിലവില്‍ കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായിരിക്കെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നതാണ് പാര്‍ട്ടിക്കകത്തെ സമവായ ഫോര്‍മുലയെന്നും പിജെ ജോസഫ് അറിയിച്ചു.

കെ.എം.മാണിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ തന്നെ ഈ ഫോര്‍മുല മുന്നോട്ട് വെച്ചിരുന്നെങ്കിലും ജോസ് കെ.മാണി വിഭാഗം ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അത് വീണ്ടും ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുകയാണ് പി.ജെ.ജോസഫ്. മധ്യസ്ഥര്‍ ഇടപെട്ടുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടും സമവായത്തിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നേരത്തെയുള്ള ഫോര്‍മുല വീണ്ടും ജോസഫ് വിഭാഗം മുന്നോട്ട് വെക്കുന്നത്.

അതേ സമയം ഒരു തരത്തിലുമുള്ള സമവായ നീക്കത്തിനും ഇല്ലാതെ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പി.ജെ.ജോസഫ്.

Read More >>