മുന്‍ മന്ത്രി ശ്രീ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

കെ. കരുണാകരന്‍, എ.കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന കടവൂര്‍ ശിവദാസന്‍ വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം,തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

മുന്‍ മന്ത്രി ശ്രീ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു. അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.

മൃതദേഹം രാവിലെ എട്ടുമണിക്ക് പി ആര്‍ എസ് ആശുപത്രിയില്‍ നിന്നും കൊല്ലത്തേക്ക് കൊണ്ടുപോകും. 10 മണിക്ക് DCC ആഫീസിലും തുടര്‍ന്ന് 11 മണിമുതല്‍ ആനന്ദവല്ലീശ്വരത്തുള്ള വീട്ടിലും പൊതുദര്‍ശനം. സംസ്‌കാരം വൈകിട്ട് 4 മണിക്ക് മുളങ്കാടകം ശ്മശാനത്തില്‍.

കെ. കരുണാകരന്‍, എ.കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന കടവൂര്‍ ശിവദാസന്‍ വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം,തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. നിയമസഭയില്‍ കുണ്ടറ, കൊല്ലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Read More >>