നിലപാട് മാറ്റാതെ കമല്‍ ഹാസന്‍

താന്‍ പറഞ്ഞത് ചരിത്രം മാത്രമാണെന്നും ഹിന്ദു മതത്തെ വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

നിലപാട് മാറ്റാതെ കമല്‍ ഹാസന്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്‌സെയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് കമല്‍ ഹാസന്‍. തീവ്രവാദി' പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കമല്‍ ഹാസന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഗോഡ്‌സെയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കമല്‍ ഹാസനെതിരെ അറവാക്കുറിച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നും ആവശ്യം.

അതേസമയം, തന്റെ നിലപാടില്‍ ഉറച്ച് നില്‍കുകയാണ് കമല്‍ ഹാസന്‍. താന്‍ പറഞ്ഞത് ചരിത്രം മാത്രമാണെന്നും ഹിന്ദു മതത്തെ വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും മക്കള്‍ നീതി മയ്യം പ്രസിഡന്റ് കൂടിയായ കമല്‍ ഹാസന്‍ പറഞ്ഞു.

വിവാദ പരാമര്‍ശത്തില്‍ മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കമല്‍ ഹാസനെതിരെ കേസെടുത്തിരിക്കുന്നത്. 153 എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറവാകുറിച്ചി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read More >>