വിശ്വാസവോട്ടെടുപ്പിന് തയ്യാര്‍: കുമാരസ്വാമി

വിശ്വാസവോട്ടെടുപ്പിന് സമയം നിശ്ചയിക്കാമെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

വിശ്വാസവോട്ടെടുപ്പിന് തയ്യാര്‍: കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഇന്ന് ചേര്‍ന്ന നിയമസഭ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസവോട്ടെടുപ്പിന് സമയം നിശ്ചയിക്കാമെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

കുമാരസ്വാമി വിശ്വാസവോട്ടിന് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേംബറിലേക്ക് മടങ്ങി. ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ച നടത്താനാണ് അദ്ദേഹം സഭാ ഹാളില്‍നിന്ന് ചേംബറിലേക്ക് മടങ്ങിയത്.

Read More >>