കര്‍ണാടക പ്രതിസന്ധി: ഹര്‍ജികള്‍ സുപ്രിം കോടതി പരിഗണിക്കും

ചീഫ് ജസറ്റിസ് രഞ്ജന്‍ ഗഗോയ് അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കര്‍ണാടക പ്രതിസന്ധി:  ഹര്‍ജികള്‍ സുപ്രിം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി:കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിക്കേസ് ഇന്ന് സുപ്രിം കോടതിയില്‍. വിമത എം.എല്‍.എമാരുടെയും സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെയും ഹര്‍ജികള്‍ കോടതി പരിഗണിക്കും. എം.എല്‍.എമാരുടെ രാജിയില്‍ തീരുമാനത്തിന് സാവകാശം വേണമെന്നാണ് ആവശ്യം.

ചീഫ് ജസറ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്പീക്കറോട് തങ്ങളുടെ രാജി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണം എന്നാണ് 10 വിമത എം.എല്‍.എമാരുടെ ഹരജിയിലെ ആവശ്യം. ഈ ഹരജിയില്‍ കോടതി പ്രസ്താവിച്ച ഉത്തരവിന്റെ അടസ്ഥാനത്തില്‍ ഇന്നലെ എം.എല്‍.എമാര്‍ സ്പീക്കറെ കണ്ട രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒറ്റ രാത്രി കൊണ്ട് ഈ രാജികള്‍ തീരുമാനം എടുക്കാന്‍ ആകില്ലെന്നാണ് സ്പീക്കറുടെ നിലപാട്.

Read More >>