രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ കര്‍ണാടക നിയമസഭാസമ്മേളനത്തിന് ഇന്ന് തുടക്കം

ഭൂരിപക്ഷമില്ലാത്ത കുമാരസ്വാമി സര്‍ക്കാര്‍ നിയമസഭ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി.ജെ.പി.യുടെ നിലപാട്.

രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ കര്‍ണാടക നിയമസഭാസമ്മേളനത്തിന് ഇന്ന് തുടക്കം

ബംഗളൂരു: കടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ കര്‍ണാടക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പിരിയുക എന്നതാണ് ആദ്യ ദിവസത്തെ അജണ്ഡ. ഭൂരിപക്ഷമില്ലാത്ത കുമാരസ്വാമി സര്‍ക്കാര്‍ നിയമസഭ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി.ജെ.പി.യുടെ നിലപാട്.

മുംബൈയിലേക്ക് പോയ വിമത എം എല്‍ എമാരുടെ അസാന്നിധ്യം സഭയില്‍ സര്‍ക്കാരിന് തിരിച്ചടിയാകും. രാമലിംഗ റെഡ്ഢി ഉള്‍പ്പെടെ ബംഗളുരുവില്‍ തന്നെയുള്ള വിമത എം എല്‍ എമാര്‍ പങ്കെടുക്കുന്ന കാര്യവും സംശയമാണ്. എം എല്‍ എമാരുടെ രാജിയില്‍ തീരുമാനം ഉടന്‍ ഇല്ലെന്നു സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരുള്ളപ്പോള്‍ സഭ ചേരുന്നത് ചട്ടവിരുദ്ധമെന്ന് നേരത്തെ ആരോപിച്ചെങ്കിലും ബിജെപി എം.എല്‍.എമാര്‍ ഇന്ന് സഭയിലെത്തും. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട്

Read More >>