കര്‍ണാടക പ്രതിസന്ധി: രാജിവെക്കില്ലെന്ന് കുമാരസ്വാമി

അതേസമയം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ലെന്ന് എച്ച്.ഡി കുമാരസ്വാമിയോട് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു

കര്‍ണാടക പ്രതിസന്ധി: രാജിവെക്കില്ലെന്ന് കുമാരസ്വാമി

ബംഗളൂരൂ: കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായതിന് പിന്നാലെ രാജി വയ്ക്കില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. രാജി വെ്ക്കണ്ട സ്ഥിതി നിലവിലില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. 2008 ല്‍ സമാനമായ സാഹചര്യത്തിലൂടെ യദ്യൂരപ്പ സര്‍ക്കാര്‍ കടന്ന് പോയിട്ടുണ്ട്. അന്ന് അദ്ദേഹം രാജി വയ്ക്കാന്‍ തയ്യാറായിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ലെന്ന് എച്ച്.ഡി കുമാരസ്വാമിയോട് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. കുമാരസ്വാമിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ശിവകുമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ചര്‍ച്ചയില്‍ എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, ഉപമുഖ്യ ജി പരമേശ്വര, കെ.പി.സി.സി അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു എന്നിവരും പങ്കെടുത്തു.

അനുനയ ശ്രമം അവസാന നിമിഷവും തുടരുക എന്നതാണ് കോണ്‍ഗ്രസ് നയമെന്ന് തന്നെയാണ് വിവരം. അതിനിടെ മുംബൈയില്‍ ഉള്ള എംഎല്‍എമാര്‍ ബെംഗലൂരുവിലേക്ക് പോകാനും തീരുമാനം എടുത്തിട്ടുണ്ട്. നേരിട്ട് കാണാതെ നല്‍കുന്ന രാജിക്കത്ത് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും രാജി ചട്ടപ്രകാരം അല്ലെന്നുമാണ് ഇതുവരെ സ്പീക്കര്‍ എടുത്ത നിലപാട്.

Read More >>