കർണാടക പ്രതിസന്ധി: രണ്ട് വിമത എം.എൽ.എമാർ തിരിച്ചെത്തുന്നു

രാജിവെച്ച കൂടുതൽ എം.എൽ.എമാർ തിരികെയെത്തുമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

കർണാടക പ്രതിസന്ധി: രണ്ട് വിമത എം.എൽ.എമാർ തിരിച്ചെത്തുന്നു

കൈവിട്ടുപോവാതെ കർണാടക നിലനിർത്താൻ കോൺ​ഗ്രസ് ജെ.ജി.എസ് സഖ്യം പിടിമുറുക്കുന്നു. നിയമസഭയിലെ വിശ്വാസവോട്ടിന് മുന്നോടിയായി രാജിവെച്ച രണ്ട് വിമത് എം.എൽ.എമാർ കൂടി തിരിച്ചെത്തുന്നു. എം.ടി.ബി. നാഗരാജ്, ഡോ. സുധാകർ എന്നിവരാണ് രാജി പിൻവലിക്കാൻ തയാറായത്. രാജിവെച്ച കൂടുതൽ എം.എൽ.എമാർ തിരികെയെത്തുമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

ഭവനമന്ത്രിയായിരുന്ന കോൺഗ്രസിന്റെ എം.ടി.ബി. നാഗരാജ്​ ഇന്ന് രാജി പിൻവലിക്കുമെന്നാണ്​ അറിയിച്ചത്. ശനിയാഴ്​ച രാത്രി പത്തോടെ കോൺഗ്രസ്​ നിയമസഭ കക്ഷിനേതാവ്​ സിദ്ധരാമയ്യയുടെ വസതിയിൽ സഖ്യനേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു​ പ്രഖ്യാപനം. ശനിയാഴ്​ച രാത്രിവരെ നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിലാണ്​ നാഗരാജ്​ രാജി പിൻവലിക്കാൻ തയാറായത്​.

മറ്റു വിമതരെയും അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്​. തിങ്കളാഴ്​ച സ്​പീക്കറെ കാണുന്നുണ്ടെന്നും അതുവരെ ഈ വിഷയത്തിൽ പ്രതികരിക്കില്ലെന്നും സൂചിപ്പിച്ച വിമത എം.എൽ.എ രാമലിംഗ റെഡ്​ഡി, താൻ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന്​ വ്യക്തമാക്കി. രാമലിംഗ റെഡ്​ഡിയുമായി മുതിർന്ന നേതാവ്​ അഹ്​മദ്​ പ​ട്ടേൽ ഫോണിൽ സംസാരിച്ചതായാണ്​ വിവരം. നിയമസഭ സമ്മേളനത്തിന്റെ വരുംദിവസങ്ങളിൽ വിശ്വാസ വോ​ട്ടെടുപ്പ്​ നടക്കുമെന്നുറപ്പായതോടെ കർണാടകയിൽ മറ്റു വിമതരെക്കൂടി മടക്കാൻ ഭരണപക്ഷവും സർക്കാറി​​​​െൻറ പതനമുറപ്പിക്കാൻ പ്രതിപക്ഷവും നീക്കം സജീവമാക്കി.

Read More >>