അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയുള്ള വിധി ഇന്ന് രാവിലെയായിരുന്നു ഹൈക്കോടതി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിലായിരുന്നു ഹെക്കോടതി വിധി. കെ.എം ഷാജിക്ക് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.

വിധിക്ക് സ്റ്റേ

Published On: 9 Nov 2018 8:51 AM GMT
വിധിക്ക് സ്റ്റേ

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പി.ഡി രാജന്റെ ബെഞ്ച് താല്‍കാലിക സ്റ്റേ ചെയ്തത്. ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കിയ കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ഷാജി നല്‍കിയ ഹരജിയിലാണ് കോടതി നടപടി. അതേസമയം വിധിക്കെതിരെ തന്റെ വാദങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാജി സ്റ്റേ വിധിക്കു പിന്നാലെ വ്യക്തമാക്കി.

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയുള്ള വിധി ഇന്ന് രാവിലെയായിരുന്നു ഹൈക്കോടതി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിലായിരുന്നു ഹെക്കോടതി വിധി. കെ.എം ഷാജിക്ക് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.

വിജയിയായി തന്നെ പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നിര്‍ദ്ദേശം. കേസ് നടത്തിപ്പിന് 50000 രൂപ നികേഷ് കുമാറിന് നല്‍കാനും ഉത്തരവിട്ടിരുന്നു.

Top Stories
Share it
Top