പാർലമ​ന്റ്​ തെരഞ്ഞെടുപ്പ്​ വരെ ശബരിമല വിഷയവുമായി മുന്നോട്ട്​ പോകാനാണ്​ കോൺഗ്രസ്​-ബി.ജെ.പി ശ്രമം. തെരഞ്ഞെടുപ്പുകളിലെ വർഗ്ഗീയ പ്രചാരണം മുസ്ലീം ലീഗ് അവസാനിപ്പിക്കണം.

സീറ്റും വോട്ടും നോക്കിയല്ല ഇടതു പക്ഷത്തിന്റ പ്രവർത്തനം

Published On: 10 Nov 2018 6:27 AM GMT
സീറ്റും വോട്ടും നോക്കിയല്ല ഇടതു പക്ഷത്തിന്റ പ്രവർത്തനം

കോഴിക്കോട്: ശബരിമലയുടെ മറവിൽ കേരളത്തിൽ അയോധ്യ ആവർത്തിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സീറ്റും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തിൽ സി.പി.എം നിലപാട്​ മാറ്റില്ല. സീറ്റും വോട്ടും നോക്കിയല്ല ഇടതു പക്ഷത്തിന്റ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

പാർലമ​ന്റ്​ തെരഞ്ഞെടുപ്പ്​ വരെ ശബരിമല വിഷയവുമായി മുന്നോട്ട്​ പോകാനാണ്​ കോൺഗ്രസ്​-ബി.ജെ.പി ശ്രമം. തെരഞ്ഞെടുപ്പുകളിലെ വർഗ്ഗീയ പ്രചാരണം മുസ്ലീം ലീഗ് അവസാനിപ്പിക്കണം. ലോക് താന്ത്രിക് ജനതാദളുമായി ചർച്ച പുരോഗമിക്കുകയാണെന്നും. ലോക്സഭ തെരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെടി ജലീലിനെതിരായ ബന്ധു നിയമന ആരോപണത്തിലൂടെ അദ്ദേഹത്തെ വ്യക്തിഹത്യ നടത്തുകയാണെന്നും കോടിയേരി ആരോപിച്ചു. അദ്ദേഹത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമനത്തില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ജലീലിന് തെറ്റുപറ്റിയെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

Top Stories
Share it
Top