പൊന്നാനിക്കൊടുമുടിയില്‍ അന്‍വര്‍ ഇത്തവണ ചെങ്കൊടി നാട്ടുക തന്നെ ചെയ്യുമെന്ന് കെ.ടി ജലീല്‍

പൊന്നാനിക്കൊടുമുടിയിൽ അൻവർ ഇത്തവണ ചെങ്കൊടി നാട്ടുക തന്നെ ചെയ്യും. സംശയമുള്ളവർ മെയ് 23 ന് രാവിലെ പത്തുമണി വരെ കാത്തിരിക്കുക

പൊന്നാനിക്കൊടുമുടിയില്‍ അന്‍വര്‍ ഇത്തവണ ചെങ്കൊടി നാട്ടുക തന്നെ ചെയ്യുമെന്ന് കെ.ടി ജലീല്‍

എടപ്പാൾ: പൊന്നാനിയില്‍ 'കത്രിക' ജയിക്കുമെന്നുറപ്പാണെന്ന് മന്ത്രി കെ.ടി ജലീല്‍. ജയം ഉറപ്പുളളതിനാലാണ് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ഥി പി.വി അന്‍വര്‍ തോറ്റാല്‍ താൻ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞതെന്നും ജലീല്‍ പറഞ്ഞു. എടപ്പാളിലെ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊന്നാനിക്കൊടുമുടിയില്‍ അന്‍വര്‍ ഇത്തവണ ചെങ്കൊടി നാട്ടുക തന്നെ ചെയ്യും. സംയമുള്ളവര്‍ മെയ് 23-ന് രാവിലെ പത്തുമണി വരെ കാത്തിരിക്കണമെന്നും കെ.ടി.ജലീല്‍ പറഞ്ഞു.

ബി.ജെ.പിക്ക് പകരം മറ്റൊരു സര്‍ക്കാര്‍ ഉണ്ടാവണമെങ്കില്‍ മതേതര കക്ഷികളുടെ ഗവണ്‍മെന്റിന് ഇടതുപക്ഷത്തിന്റെ മൂക്കുകയര്‍ വേണം. കലര്‍പ്പില്ലാത്ത മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിന് ലോക്‌സഭയില്‍ അംഗബലമുണ്ടായാലേ നാം ആഗ്രഹിക്കുന്ന ഭരണകൂടം നിലവില്‍ വരൂ. അല്ലെങ്കില്‍ സെക്യുലറിസത്തില്‍ മായം ചേര്‍ത്ത അര്‍ധ ഫാസിസ്റ്റ് ഭരണമാകും ഉണ്ടാവുക. ഇപ്പോഴുള്ള എല്ലാ തിന്‍മകളും കൂടിയോ കുറഞ്ഞോ അതേപടി തുടരും. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ ജയിക്കേണ്ടത് വര്‍ത്തമാനത്തിന്റെ ആവശ്യമാണ്-ജലീല്‍ പറഞ്ഞു.


Read More >>