അവസാനഘട്ട തെരഞ്ഞെുപ്പ്: ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും

അമ്പത് മണ്ഡലങ്ങളിലാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുന്നത്.

അവസാനഘട്ട തെരഞ്ഞെുപ്പ്: ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അമ്പത് മണ്ഡലങ്ങളിലാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുന്നത്.

പശ്ചിമബംഗാളില്‍ ഇന്നലെ പത്ത് മണിക്ക് പരസ്യപ്രചാരണം അവസാനിച്ചു. ബിജെപി-ത്രിണമൂല്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രചാരണ സമയം വെട്ടിക്കുറച്ചത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.

ഞായറാഴ്ചയാണ് അവസാനഘട്ട തെരഞ്ഞെടുപ്പ്. പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ പതിമൂന്നു വീതം മണ്ഡലങ്ങളിലും ബിഹാറിലും മദ്ധ്യപ്രദേശിലും എട്ടു മണ്ഡലങ്ങളിലും് ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. ഹിമാചല്‍ പ്രദേശില്‍ നാലും ഝാര്‍ഖണ്ഡില്‍ മൂന്നും ചണ്ഡീഗഡിലെ ഒരു മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടക്കും.

Read More >>