ക്രിസ്റ്റ്യന്‍ മിഷേലിനു വേണ്ടി ഹാജരായി: യൂത്ത് കോണ്‍ഗ്രസ് നേതാവ് പാർട്ടിക്ക് പുറത്ത്

അല്‍ജോ ജോസഫ് ക്രിസ്റ്റ്യന്‍ മിഷേലിനായി ഹാജയരായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാർട്ടിക്കും അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധിക്കുമെതിരെ ശക്തമായ വിമർശനമാണ് ബിജെപി നടത്തുന്നത്.

ക്രിസ്റ്റ്യന്‍ മിഷേലിനു വേണ്ടി ഹാജരായി: യൂത്ത് കോണ്‍ഗ്രസ് നേതാവ് പാർട്ടിക്ക് പുറത്ത്

ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായ യൂത്ത് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അല്‍ജോ കെ ജോസഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ ലീഗല്‍ വിങ് അംഗമാണ് മലയാളിയായ അല്‍ജോ. യൂത്ത് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ഹാജരായതെന്നും ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കിയതായും എഐസിസി അറിയിച്ചു.

ക്രിസ്റ്റ്യന്‍ മിഷേലിനായി അല്‍ജോ ജോസഫ് കോടതിയിലെത്തിയത് വ്യക്തിപരമായ താത്പര്യത്തിന്റെ പേരിലാണ്. ഈ കേസില്‍ യൂത്ത്‌കോണ്‍ഗ്രസ് മുമ്പും ഇടപെട്ടിട്ടില്ല. അല്‍ജോ ജോസഫിന്റെ നടപടി അംഗീകരിക്കാനാവില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും യൂത്ത്കോണ്‍ഗ്രസ് ലീഗല്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായും യൂത്ത്കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.

അല്‍ജോ ജോസഫ് ക്രിസ്റ്റ്യന്‍ മിഷേലിനായി ഹാജയരായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാർട്ടിക്കും അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധിക്കുമെതിരെ ശക്തമായ വിമർശനമാണ് ബിജെപി നടത്തുന്നത്. ഹെലികോപ്ടര്‍ വാങ്ങാനുള്ള ഇടപാടില്‍ സോണിയാ ഗാന്ധിയുടെ കുടുംബവും കോഴ വാങ്ങിയെന്നാണ് ബി.ജെ. പിയുടെ ആരോപണം.

അതേസമയം ദുബായ് കോടതിയില്‍ മിഷേലിനെ പ്രതിനിധീകരിച്ച നിയമസംഘമാണു തന്നെ കേസ് ഏല്‍പിച്ചതെന്നും. പാര്‍ട്ടിയേയും തന്റെ തൊഴിലിനെയും രണ്ടായി കാണണമെന്നും അല്‍ജോ ജോസഫ് പ്രതികരിച്ചു. ആല്‍ജോക്കു പുറമെ മലയാളി അഭിഭാഷകരായ വിഷ്ണു ശങ്കര്‍, ശ്രീറാം പറക്കാട്ട് എന്നിവരാണു മിഷേലിനുവേണ്ടി സിബിഐ പ്രത്യേക കോടതിയില്‍ ഹാജരായത്.

Read More >>