കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി

എക്സിറ്റ് പോളുകള്‍ മിക്കപ്പോഴും തെറ്റിപ്പോയിട്ടുണ്ട്. ഒരു ഊഹത്തെപ്പറ്റി വേറെ ഊഹങ്ങള്‍ വച്ച് ചര്‍ച്ച നടത്തേണ്ടതില്ല. ഇനിയിപ്പോള്‍ ഏതായാലും ഫലം വരട്ടെ എന്നും പിണറായി പറഞ്ഞു

കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായി ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. എക്സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. ഇക്കാര്യത്തില്‍ മുമ്പ് പറഞ്ഞ അഭിപ്രായത്തില്‍ ഇപ്പോഴും താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

എന്നാല്‍ കേന്ദ്രത്തിലെ കാര്യം അറിയാന്‍ 23 വരെ കാത്തിരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2004ല്‍ എന്‍.ഡി.എ വരും എന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. പക്ഷേ വന്നത് യു.പി.എ സര്‍ക്കാരായിരുന്നു. എക്സിറ്റ് പോളുകള്‍ മിക്കപ്പോഴും തെറ്റിപ്പോയിട്ടുണ്ട്. ഒരു ഊഹത്തെപ്പറ്റി വേറെ ഊഹങ്ങള്‍ വച്ച് ചര്‍ച്ച നടത്തേണ്ടതില്ല. ഇനിയിപ്പോള്‍ ഏതായാലും ഫലം വരട്ടെ എന്നും പിണറായി പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

Read More >>