കശ്മിര്‍ വിഷയം;അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള പാക്‌ നീക്കത്തിന് തിരിച്ചടി

ഇതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഇമ്രാൻഖാൻ രംഗത്തെത്തി

കശ്മിര്‍ വിഷയം;അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള പാക്‌ നീക്കത്തിന് തിരിച്ചടി

ന്യൂഡൽഹി: കശ്മിർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള പാകിസ്താന്റെ നീക്കത്തിന് തിരിച്ചടി. കേസ് നിലനിൽക്കില്ലെന്നും ഇതുമായി മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നും അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങൾ പഠിക്കുന്നതിനായി നിയമിച്ച സമിതി റിപ്പോർട്ടു നൽകി. എന്നാൽ വിഷയം യു.എന്നിൽ ഉന്നയിക്കാമെന്ന് പാക് പ്രധാനമന്ത്രി നിയമിച്ച സമിതി വ്യക്തമാക്കി.

ഇതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഇമ്രാൻഖാൻ രംഗത്തെത്തി. സുരക്ഷാ സേനയെ ഉപയോഗിച്ച് നിങ്ങൾ കശ്മിർ ജനതയെ തടവിലാക്കുകയാണെന്നും ഇത് കൂടുതൽ ആളുകളെ തീവ്രവാദത്തിലേക്ക് തള്ളിവിടുമെന്നും പാക് അധീന കശ്മിരിലെ മുസഫറബാദിൽ നടന്ന റാലിയിൽ ഇമ്രാന്‍ഖാന്‍ പറഞ്ഞു.

Next Story
Read More >>