ലണ്ടനില്‍ ഓഹരിയിറക്കി കേരളം: ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി

ലണ്ടന്‍ ഓഹരി വിപണി തുറക്കുന്ന ചടങ്ങില്‍ ക്ഷണം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ്

ലണ്ടനില്‍ ഓഹരിയിറക്കി കേരളം: ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരിയിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനസ്ഥാപനമെന്ന ബഹുമതി കിഫ്ബിക്കു സ്വന്തം. കിഫ്ബി പുറത്തിറക്കുന്ന മസാല ബോണ്ട് ലണ്ടന്‍ ഓഹരി വിപണിയില്‍ ഇന്ന് ലിസ്റ്റ് ചെയ്തു. ഈ അപൂര്‍വ്വ നിമിഷത്തിന് കാര്‍മ്മികത്വം വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടന്‍ സ്റ്റോക്ക്എക്സേഞ്ച് തുറന്നു. വിപണി തുറക്കല്‍ ചടങ്ങില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാം പങ്കെടുത്തു.

ലണ്ടന്‍ ഓഹരി വിപണി തുറക്കുന്ന ചടങ്ങില്‍ ക്ഷണം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും പ്രളയപുനര്‍നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് കണ്ടെത്താനും വേണ്ടിയാണ് കിഫ്ബി മസാല ബോണ്ടിറക്കാന്‍ തീരുമാനിച്ചത്. ലണ്ടന്‍ ഓഹരി വിപണി വഴി വിപണനം നടത്തുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാനും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും സാധിക്കും. ആഗോളതലത്തിലുള്ള നിക്ഷേപകരെ കേരളത്തിലെക്കു ക്ഷണിക്കാനും നിക്ഷേപം ഉറപ്പുവരുത്താനും കിഫ്ബി നീക്കത്തിലൂടെ സാധിക്കും.

Read More >>